KeralaLatest NewsNews

കേരളത്തിലെ ആദ്യ കോവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് സജ്ജീകരിച്ച് പത്തനംതിട്ട

പത്തനംതിട്ട: കേരളത്തിലെ ആദ്യ കോവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് സജ്ജീകരിച്ച് പത്തനംതിട്ട. പദ്ധതി നടപ്പിലാകുന്നതോടെ സാമ്പിള്‍ ശേഖരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയുമായി കൂടുതല്‍ അടുത്ത് ഇടപഴുകുന്നത് ഒഴിവാക്കാനും കുറഞ്ഞ സമയത്തിനകം കൂടുതല്‍ സാമ്പിള്‍ ശേഖരിച്ചു കൊണ്ട് പരിശോധനയുടെ എണ്ണം കൂട്ടാനും ഇതിലൂടെ സാധിക്കും. ഏത് കാലാവസ്ഥയിലും എവിടെയും എത്തി ചേരാനാകുമെന്നതാണ് കോവിഡ് റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സിന്റെ പ്രത്യേകത.

ആശുപത്രികളിലും മറ്റ് കേന്ദ്രങ്ങളിലും പോകുമ്പോഴുണ്ടാകുന്ന രോഗ വ്യാപനം തടയാന്നതിനായി തിരുവല്ലയിലെ എന്‍എംആര്‍ ഫൗണ്ടേഷനാണ് തിരുവല്ല സബ് കലക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവ എഞ്ചിനിയര്‍മാര്‍ രൂപകല്‍പ്പന ചെയ്ത റാപ്പിഡ് ടെസ്റ്റ് വാഹനം തയ്യാറാക്കിയത്. ജില്ലയിലെ മാസ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ക്ലസ്റ്ററുകളിലുമെത്തി സ്രവ പരിശോധന നടത്താനാണ് പദ്ധതി. ഇതിനോടകം തന്നെ സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കഴിഞ്ഞ 11 ദിവസത്തിനിടെ ആരോഗ്യപ്രവര്‍ത്തകരടക്കം 93 പേര്‍ക്കാണ് രോഗം ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button