Latest NewsIndiaNews

പൊറോട്ട റൊട്ടിയല്ല: വില കൂടും; കൂടുതൽ ജിഎസ്ടി ഈടാക്കാമെന്ന് ഉത്തരവ്

മുംബൈ: പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ വിമർശനം. പൊറോട്ട റൊട്ടിയല്ലാത്തതിനാല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കണമെന്നാണ് ഉത്തരവ്. റെഡി ടു കുക്ക് ഭക്ഷണപദാർഥങ്ങൾ തയാറാക്കി വിതരണം ചെയ്യുന്ന വൈറ്റ്ഫീൽഡിലെ ഐ‌ഡി ഫ്രഷ് ഫൂഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ അപേക്ഷയിലാണ് തീരുമാനം. പ്ലെയിൻ ചപ്പാത്തി / റൊട്ടി എന്നിവയുടെ ഒപ്പം പൊറോട്ടയെയും ഉൾപ്പെടുത്തണം എന്നായിരുന്നു കമ്പനി ആവശ്യപ്പെട്ടത്.

Read also: കോവിഡ്: ബ്രിട്ടനേയും മറികടന്ന് ഇന്ത്യ: അഞ്ച് സംസ്ഥാനങ്ങള്‍ ഇളവുകൾ പിൻവലിക്കുന്നു

എന്നാൽ ആവശ്യം നിരസിച്ച എആർആർ, പൊറോട്ടയെ 18 ശതമാനത്തിന്റെ സ്ലാബിലേക്ക് മാറ്റുകയായിരുന്നു. റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂർണമായതോ ആയ ഭക്ഷണമാണ്. അതേസമയം പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിന് മുമ്പ് വീണ്ടും ചൂടാക്കണം. അതിനാൽ റൊട്ടിയുടെ വകഭേദത്തിൽ പൊറോട്ടയെ ഉൾപ്പെടുത്താനാവില്ലെന്നാണു എആർആർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button