
ന്യൂഡൽഹി: ബ്രിട്ടനേയും മറികടന്ന് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് എത്തി ഇന്ത്യ. അതേസമയം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സൂചന.
Read also: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തെ മെഡിക്കല്‍ സംവിധാനം കനത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ കണ്ടൈയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം വരുത്തുമെന്ന് കേരളവും അറിയിച്ചിട്ടുണ്ട്.
Post Your Comments