ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം. ജമ്മു കാഷ്മീരിൽ ഉറി സെക്ടറിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. മോർട്ടാറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
മരിച്ച സ്ത്രീയുടെ പേരുവിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ കുറേ ആഴ്ചകളായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അതിർത്തിയിൽ വലിയതോതിൽ വെടിവയ്പുണ്ടാകുന്നുണ്ട്. നേരത്തെ, ബാരാമുള്ളയിലെ രാംപുർ സെക്ടറിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി.
Post Your Comments