മസ്കത്ത്: സന്ദർശക വിസകളുടെ കാലവാധി നീട്ടി ഒമാൻ. 2021 മാര്ച്ച് 31 വരെയാണ് കാലാവധി നീട്ടി നൽകിയത്.മാർച്ച് ഒന്നു മുതല് ആഗസ്ത് 31 വരെ കാലയളവില് അനുവദിച്ച സന്ദര്ശക വിസകളുടെ കാലാവധിയാണ് വര്ധിപ്പിച്ചതെന്ന് വിനോദസഞ്ചാര മന്ത്രി അഹമ്മദ് അല് മെഹ്രീസി അറിയിച്ചു.
വിസ ലഭിച്ചിട്ടും കോവിഡ് മൂലം രാജ്യത്ത് എത്താന് കഴിയാത്തവര്ക്ക് ഏറെ ആശ്വാസം നല്കുന്നതാണ് സര്ക്കാര് പ്രഖ്യാപനം. ഇവര്ക്ക് അടുത്ത വര്ഷം മാര്ച്ചിനുള്ളില് ഒമാനില് എത്തിയാല് മതിയാകും. കോവിഡ്-19 ടൂറിസം മേഖലയെയും കാര്യമായി ബാധിച്ചു. വ്യോമഗതാഗതം റദ്ദാക്കിയത് സ്വാഭാവികമായും ടൂറിസം മേഖലയെയും ബാധിക്കും. എന്നാല്, ഈ ആഘാതത്തില്നിന്നും ടൂറിസം മേഖല മോചിതമായി വരുകയാണെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലക്കായി നിരവധി ആശ്വാസ പദ്ധതികള് പ്രഖ്യാപിച്ചതായി മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ വര്ഷത്തെ സലാല ടൂറിസം സീസണ് മാത്രം കണക്കിലെടുക്കുമ്ബോള് 80 ദശലക്ഷം റിയാലാണ് ടൂറിസം മേഖലയില് നഷ്ടമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ഫീസ് അടക്കുന്നതില് നിന്ന് ഹോട്ടലുകള്ക്ക് താല്ക്കാലിക ഇളവ് നല്കി.
കോവിഡ് ടൂറിസം മേഖലയില് ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് സമഗ്ര റിപ്പോര്ട്ട് തയാറാക്കിയതായും യാത്രാ വിലക്കുകള് പൂര്ണമായി നീക്കിയ ശേഷം ഹോട്ടലുകള്ക്കായി പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments