വടകര: സിലി കൊല്ലപ്പെടുന്നതിന് മുൻപ് ഷാജുവിനോടൊത്ത് പലയിടങ്ങളിലും ജോളി പോയിരുന്നതായി വെളിപ്പെടുത്തൽ. വിവാഹത്തിനും പാര്‍ട്ടിക്കുമൊക്കെ പോയി ഷാജുവിന്റെ ഭാര്യയാണെന്ന് പലര്‍ക്കും സ്വയം പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഷാജുവിനെപ്പോലുള്ള ഒരാളെ ഭര്‍ത്താവായി കിട്ടണമെന്ന് ജോളി ആഗ്രഹിച്ചിരുന്നു. അതിന് സിലിയും മകള്‍ ആല്‍ഫൈനും ഉണ്ടാകരുതെന്നും ജോളി കണക്ക് കൂട്ടിയിരുന്നു. സിലിയെ കൊലപ്പെടുത്താന്‍ പല വഴികളും ജോളി സ്വീകരിച്ചുവെങ്കിലും പലതും പാളിപ്പോയി. അവസാനമാണ് മഷ്റൂം ഗൂളിക നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ചത്.
പല തവണ പരാജയപ്പെട്ട കൊലപാത ശ്രമം ഇത്തവണ പാളിപ്പോവില്ലെന്ന് ഉറപ്പാക്കാന്‍ മഷ്റൂം ഗുളികയ്ക്കുള്ളില്‍ സയനയ്ഡ് നിറച്ച് കയ്യില്‍ കരുതി. ഇത് സിലി കഴിച്ചുവെന്ന് ഉറപ്പാക്കി. സിലിയുടെ മരണത്തിന് ശേഷം ജോളി ചിരിക്കുകയായിരുന്നുവെന്നാണ് സിലിയുടെ മകൻ മൊഴി നൽകിയത്. മരണ സമയത്ത് ജോളി ഏറ്റുവാങ്ങിയ സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി ഉപയോഗിക്കുകയും പിന്നീട് കൈമാറ്റം ചെയ്യുകയും നടത്തിയ നടത്തിയതിന്റേയും തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്. നാളെയാണ് സിലി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി. തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ വടകര കോസ്റ്റല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ സിജുവാണ് സിലി കേസ് അന്വേഷിച്ചത്.
Post Your Comments