ന്യൂഡൽഹി: ഇന്ത്യ -ചൈന അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം പുനരാരംഭിച്ച് ഇന്ത്യ. ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ തന്ത്ര പ്രധാനമായ മുന്‍സിയാരി ബുഗ്ദിയാര്‍ മിലാം ഭാഗത്തെ റോഡ് നിര്‍മ്മാണം ആണ് ആരംഭിച്ചത്. ഹിമാചലിലെ പിത്തോരാഗഡ് ജില്ലയില്‍ ജൊഹാര്‍ താഴ്വരയിലൂടെ 65കിലോമീറ്റര്‍ നീളത്തില്‍ കടന്നുപോകുന്ന റോഡ് ഇന്ത്യചൈനാ അതിര്‍ത്തിയിലെ അവസാന സൈനിക പോസ്റ്റ് വരെ എത്തും .
പാംഗോംഗ് ടിസോ തടാകത്തിനു സമീപത്തെ റോഡ് നിര്‍മ്മാണമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് വഴിതെളിച്ചത്.ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ആണ് നിര്‍മ്മാണം നടത്തുന്നത്. ലാപ്സ ഭാഗത്ത് വലിയ പാറകള്‍ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികള്‍ ഹെലികോപ്ടറില്‍ എത്തിച്ചു.2010ല്‍ ആരംഭിച്ച റോഡിന്റെ 40 കിലോമീറ്ററോളം പൂര്‍ത്തിയായിരുന്നു.വലിയ പാറക്കെട്ടുകള്‍ പൊട്ടിച്ചാല്‍ ബാക്കി ഭാഗവും ഉടന്‍ പൂര്‍ത്തിയാക്കാനാകും.
അതേസമയം ലഡാക്കില്‍ ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ സംഘര്‍ഷം നയതന്ത്ര-സൈനിക തല ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ ഡല്‍ഹിയിലും ചൈനീസ് സൈനിക വക്താവ് ഹുവാ ചുന്‍യിംഗ് ബീജിംഗിലും വ്യക്തമാക്കി. എന്നാല്‍ നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ ഇരുവരും തയ്യാറായില്ല.സേനാ കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളില്‍ ഫലം കണ്ടുതുടങ്ങിയെന്നാണ് സൂചന.
Post Your Comments