
ഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത് 2,98,283 പേർക്ക് ആണ്. ബ്രിട്ടനില്‍ 2,91,409 കൊവിഡ് രോഗികളാണുള്ളത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നു എന്ന് പറയുമ്പോഴും മരണ സംഖ്യയിൽ ബ്രിട്ടൻ വളരെയേറെ മുന്നിലാണ്. ബ്രിട്ടനില്‍ ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 41,279 ആയി. ഇത് ഔദ്യോഗിക കണക്കാണ്.
മറ്റൊരു കണക്ക് കാണിക്കുന്നത് മരണസംഖ്യ ഇപ്പോള്‍ തന്നെ 50,000 കടന്നിട്ടുണ്ട് എന്നാണ്. എന്നാൽ ഇന്ത്യയിൽ രോഗം ഭേദമായവർ ആക്റ്റീവ് രോഗികളെക്കാൾ കൂടുതലാണെന്ന ആശ്വാസം ഉണ്ട്. 141000 പേര് രോഗം ഭേദമായവർ ആണ്. കൂടാതെ മരണ സംഖ്യ 8,102 ആണ്. ഇതില്‍ കൂടുതല്‍ പേരും മരിച്ചത് മഹാരാഷ്ടയിലും ഗുജറാത്തിലുമാണ്. 3438 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഗുജറാത്തില്‍ 1347 പേരും.
ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. തമിഴ്നാട്ടില്‍ 36,841 പേര്‍ക്കും ഡല്‍ഹിയില്‍ 32,810 പേര്‍ക്കും രോഗമുണ്ട്.
Post Your Comments