KeralaLatest NewsNews

‘സൈമൺ’ കശുവണ്ടി ഫാക്ടറികളിൽ നിന്ന് വരുന്ന ആത്മഹത്യകളുടെ കൂട്ടത്തിലേക്ക് ഒരു പേരു കൂടി; അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞിട്ടും അനങ്ങാപ്പാറ നയം സംസ്ഥാന സർക്കാർ തുടർന്നാൽ അതിനെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യും;- വി മുരളീധരൻ

കൊല്ലം : തകർന്ന് തരിപ്പണമായിരിക്കുന്ന കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയിൽ ഇന്നലെ ഒരു വ്യവസായി കൂടി ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

ലോക് ഡൗണിനും മുൻപേ പ്രതിസന്ധി ലോക്കിട്ട കശുവണ്ടി ഫാക്ടറികളിൽ നിന്ന് വരുന്ന ആത്മഹത്യകളുടെ കൂട്ടത്തിലേക്ക് ഇന്നലെ ഒരു പേരു കൂടി. കൊല്ലം നല്ലില നിർമല മാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമൺ.ബാങ്കുകളുമായി ചർച്ച ചെയ്ത് കശുവണ്ടി വ്യവസായികൾക്ക് പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് പോകാൻ സർക്കാർ സഹായമൊരുക്കിയെന്നത് കടലാസിൽ മാത്രമൊതുങ്ങി എന്ന് അടിവരയിടുന്ന ദാരുണമായ സംഭവം.കേന്ദ്ര മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കേരളത്തിന്‍റെ അഭിമാനമായിരുന്ന കശുവണ്ടി വ്യവസായം ഇന്ന് കൈത്താങ്ങില്ലാതെ തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പോകുകയാണ്. ലോക് ഡൗണിനും മുൻപേ പ്രതിസന്ധി ലോക്കിട്ട കശുവണ്ടി ഫാക്ടറികളിൽ നിന്ന് വരുന്ന ആത്മഹത്യകളുടെ കൂട്ടത്തിലേക്ക് ഇന്നലെ ഒരു പേരു കൂടി. കൊല്ലം നല്ലില നിർമല മാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമൺ.ബാങ്കുകളുമായി ചർച്ച ചെയ്ത് കശുവണ്ടി വ്യവസായികൾക്ക് പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് പോകാൻ സർക്കാർ സഹായമൊരുക്കിയെന്നത് കടലാസിൽ മാത്രമൊതുങ്ങി എന്ന് അടിവരയിടുന്ന ദാരുണമായ സംഭവം.

സംസ്ഥാനത്ത് ആകെയുള്ള 864 സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ 775 എണ്ണവും പൂട്ടിക്കിടക്കുമ്പോഴും അവരുടെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനം ക്രിയാത്മകമായ ഇടപെടൽ നടത്തുന്നില്ലെന്ന് ചുരുക്കം. വൻതുക ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാകാതെ ഉഴലുന്ന 250 ചെറുകിട വ്യവസായികളെങ്കിലും ഇന്ന് സംസ്ഥാനത്തെ കശുവണ്ടി മേഖലയിലുണ്ട് എന്നത് സർക്കാർ ഉൾക്കൊള്ളേണ്ട യാഥാർത്ഥ്യമാണ്. അവരെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാൻ വേണ്ട കരുതൽ ഇനിയെങ്കിലും പിണറായി വിജയൻ കാണിക്കണം.

തകർച്ച നേരിടുന്ന കശുവണ്ടി വ്യവസായത്തിന്റെ ഉയർച്ചയ്ക്കു സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുന്നുണ്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഈ വർഷമാദ്യം കശുവണ്ടി വ്യവസായത്തെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന ഉറപ്പു നൽകിയതും അതിന്റെ ഭാഗമായാണ്.

കേന്ദ്ര സഹായം അതാത് മേഖലയ്ക്ക് സമയബന്ധിതമായി കിട്ടാനുള്ള നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇടപാടുകൾ നടത്താനാകാത്ത വിധം ബാങ്ക് അക്കൗണ്ടുകൾ നിഷ്ക്രിയമായെന്നറിയിച്ചാൽ പോലും സർക്കാർ ചെറുവിരലനക്കുന്നില്ലെന്ന് പറയുന്നത് കശുവണ്ടി വ്യവസായികൾ തന്നെയാണ്. അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞിട്ടും അനങ്ങാപ്പാറ നയം സംസ്ഥാന സർക്കാർ തുടർന്നാൽ അതിനെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യും !! കൊവിഡ് കാലത്തെ കരുതൽ രോഗബാധിതരാകാതിരിക്കാൻ ഉള്ള ശ്രമങ്ങളിൽ മാത്രമൊതുങ്ങരുത്. കൊവിഡിനും മുൻപേ സാമ്പത്തികമായി ലോക്കായവർ ജീവിതത്തിന് ഫുൾസ്റ്റോപ്പിടും മുമ്പേ അടിയന്തരമായി സഹായം എത്തിയേ തീരൂ!!

shortlink

Related Articles

Post Your Comments

Related Articles


Back to top button