KeralaLatest NewsNews

കോവിഡ് 19 ; മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു ; സ്രവ പരിശോധന ഫലം ലഭ്യമായിട്ടില്ല

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് (57 ) ഇന്ന് ഉച്ചയ്ക്ക് മരിച്ചത്. ഇയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ള ഇയാള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നേരത്തെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മറ്റ് കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇയാളുടെ സ്രവ പരിശോധന ഫലം ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button