Latest NewsKeralaIndia

‘ലോക്ക് ഡൗണിന്റെ മറവിൽ പള്ളിമുറി മണിയറയാക്കി, നാട്ടുകാർ പിടികൂടിയതിനെ തുടർന്ന് പള്ളിമുറി പൂട്ടി നാട് വിട്ട് മറ്റൊരു വികാരിയും ‘ ഗുരുതര ആരോപണം

"ഇത്തരം തെമ്മാടികളെ ഒളിപ്പിക്കുന്നതിനാണ് പ്രധാനമായും കാസർഗോഡ് ജില്ലയിലെ ഇടവകകളും, ഫരീദാബാദ് രൂപതയും ഉപയോഗിക്കുന്നത്. പല ക്രിമിനലുകളായ വൈദികരും ഫരീദാബാദിൽ വിലസി നടക്കുന്നു.."

കണ്ണൂര്‍: പള്ളിമേട മണിയറയാക്കിയ അച്ചനെ ഇടവകക്കാര്‍ കയ്യോടെ പിടിച്ചു. കരഞ്ഞു പറഞ്ഞിട്ടിട്ടും രക്ഷയില്ലെന്നു വന്നതോടെ അച്ചന്‍ പള്ളിയില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തു. നേരത്തെ മറ്റൊരു വികാരിയുടെ വിഹാര രംഗങ്ങൾ നാട് മുഴുവൻ പ്രചരിച്ചതോടെ അദ്ദേഹവും നാടുവിട്ടിരിക്കുകയാണ്. കണ്ണിനു ചികിത്സക്കെന്ന് പേരിൽ മറ്റൊരു ആശ്രമത്തിലാണ് അദ്ദേഹത്തിന്റെ വാസം. ഇതിനിടെയാണ് മറ്റൊരു വികാരിയുടെ അവിഹിത കഥകൾ പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പൊട്ടന്‍പ്ലാവിലെ ഒരു പള്ളിവികാരിയാണ് അപവാദത്തില്‍പ്പെട്ടത്. വിവാദ വൈദികനെ തലശേരി അതിരൂപത കാസര്‍കോടുള്ള പള്ളിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ബിജു ജോസഫ് എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയായിരുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ, :

തലശ്ശേരി അതിരൂപതയിലെ മറ്റൊരു വൈദിക വിത്ത് കാളയും ലോക്ക് ഡൗണിന്റെ മറവിൽ പള്ളിമുറി മണിയറയാക്കി, നാട്ടുകാർ പിടികൂടിയതിനെ തുടർന്ന് പള്ളിമുറി പൂട്ടി നാട് വിട്ടു..

കണ്ണൂർ ജില്ലയിലെ പൊട്ടൻപ്ലാവ് എന്ന മലയോര ഗ്രാമം, പ്രകൃതി രമണീയമായ പ്രദേശം, മാത്രമല്ല പ്രശസ്ഥ വിനോദ സഞ്ചാര കേന്ദ്രമായ പൈതൽ മലയുടെ മടിത്തൊട്ടിൽ, കൂടാതെ നായ്ക്കാം പറമ്പിൽ മാത്യു എന്ന മാന്ത്രിക വിദഗ്ദ്ധൻ നിപ്പ എന്ന മാരക രോഗത്തെ ആവാഹിച്ച് ഇല്ലായ്മ ചെയ്തതും ഈ പൊട്ടൻപ്ലാവ് എന്ന പ്രദേശത്തായിരുന്നു.

ഈ ഇടവകയിലെ വൈദികനായ ഉളിക്കൽ കാലാങ്കി സ്വദേശി മാത്യു മുല്ലപ്പള്ളിൽ (അനീഷ് ) എന്ന യുവ വൈദികനാണ് താരം, ചന്ദനക്കാംപാറയിൽ വൈദിക വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച പരാതി കൊടുത്ത വ്യക്തിയുടെ വീട്ടിലെ സ്കൂട്ടറിൽ കഞ്ചാവ് വച്ച് എക്സൈസിനെ കൊണ്ട് പിടിപ്പിച്ച് അവസാനം പോലീസ് പൊക്കിയ മുൻ വൈദികൻ തെക്കേമുറി ജയിംസിന്റെ അയൽവാസിയാണ് ഇദ്ദേഹം. ഇതേ ഇടവകയിലെ തന്നെ ഇടവകക്കാരിയും ( ഏതോ ഒരു ജയിംസിന്റെ ഭാര്യയാണ് ബലി വസ്തു) ഭർതൃമതിയുമായ യുവതിയുമായി പള്ളി മുറിയെ ബലിപീoമാക്കി ലൈംഗിക ബലിയർപ്പണം നടത്തിയത്.

രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടിക; ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി, അമൃത വിശ്വവിദ്യാപീഠത്തിന് അഭിമാന നേട്ടം

രണ്ട് വർഷത്തോളമായ ബലിയർപ്പണം കഴിഞ്ഞ വർഷം തന്നെ നാട്ടുകാർ പിടികൂടിയിരുന്നു, തുടർന്ന് ഇടക്കാലത്ത് ഇവരുടെ ബലിയർപ്പണത്തിന് ചെറിയ തടസ്സം നേരിട്ടു, പക്ഷേ ഈ ലോക്ക് ഡൗണിൽ പൂർവ്വാധികം ശക്തിയോടെ ലൈംഗിക ബലിയർപ്പണം നടത്തി വരുന്നതിനിടയിലാണ് പള്ളിമുറിയുടെ ജനലിലൂടെ ഇവരെ ഇടവകയിലെ ചില കൂർമ്മ ബുദ്ധിക്കാർ നൂൽബന്ധമില്ലാതെ പൊക്കിയത്. ഈ അടുത്ത നാളിൽ പിടിക്കപ്പെട്ട പല വൈദികരും ഫോൺ ലോക്ക് ചെയ്യാതിരുന്നതാണ് പിടികൂടാൻ കാരണമായത് എങ്കിൽ ഇവിടെ പള്ളിമുറിയുടെ ജനൽ ലോക്ക് ചെയ്യാതിരുന്നതാണ് പിടിക്കപ്പെടാൻ കാരണമായത്.

ഇതിനിടയിൽ ഈ സ്ത്രീയുടെ തൊഴിലുടമ അമ്പിലോത്ത് പോൾ എന്ന വ്യക്തിയോട് അച്ചൻ ക്ഷമ ചോദിച്ചു കൊണ്ട് ഫോൺ വിളിച്ചതും പുറത്തായി, തെറ്റ് പറ്റിപ്പോയെന്നും, പുറത്തറിഞ്ഞാൽ താൻ കുപ്പായം ഊരേണ്ടി വരുമെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ചൻ മാപ്പ് പറഞ്ഞു എങ്കിലും കഥകൾ നാട്ടിൽ പട്ടായി, സംഗതി ഒതുക്കി തീർക്കാൻ ശ്രമം നടന്നു എങ്കിലും വിജയിച്ചില്ല പള്ളിമുറിയിലെ ബലിയർപ്പണ വീഡിയോയും, ഫോൺ സംഭാഷണങ്ങളും നാട്ടിൽ പടർന്നു.

പിടിച്ച് നിൽക്കാൻ യാതൊരു നിവർത്തിയുമില്ലാതെ വന്നപ്പോൾ ഇടവകയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ദിവസം ഞാൻ ഉണ്ടാകില്ല എന്ന സന്ദേശവുമിട്ട് അലക്കിയിട്ട തിരുവസ്ത്രവും, അടിവസ്ത്രവുമെടുക്കാതെയാണ് ഈ വൈദികൻ സ്വന്തം വാഹനത്തിൽ ലോക്ക് ഡൗണിനിടയിൽ കടന്ന് കളഞ്ഞത്. ഇടവകക്കാർ അറിഞ്ഞതുമില്ല. ഇതിനിടയിൽ ഇടവകയിൽ ഒരു മരണം നടന്നു. മൃതസംസ്കാരാവശ്യങ്ങൾക്കായി പള്ളിമുറിയിലെത്തിയ ഇടവകക്കാർ ഞെട്ടി അച്ചനുമില്ല അച്ചന്റെ വണ്ടിയുമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നമ്പർ ഓഫും, പിന്നീട് ഈ ഇടവകയിലുള്ള ഒരു ആശ്രമത്തിലെ വൈദികനാണ് മൃതസംസ്കാര ശുശ്രൂഷക്ക് നേതൃത്യം കൊടുത്തത്.

കാസർഗോഡ് ജില്ലയിലെ ചുള്ളി എന്ന ഇടവകയിലാണ് ഇദ്ദേഹത്തെ തലശ്ശേരിയിലെ തല മൂത്ത കാളകൾ ട്രാൻസ്ഫർ എന്ന പേരിൽ ഒളിവിൽ വിട്ടിരിക്കുന്നത്. മുണ്ടാനൂരിൽ പ്രാർത്ഥിച്ച് ചാമ്പമരം വരെ കായ്പ്പിച്ചതും, ഫോൺ ലോക്ക് ചെയ്യാത്തതിനെ തുടർന്ന് ഇടവകക്കാരിയുമായുള്ള അവിഹിതം പുറത്തായി പ്രശസ്ഥിയാർജിച്ച ചെമ്പേരി സ്വദേശി കരിമ്പുഴിയിൽ മനോജ് എന്ന വൈദികനെയും ഒളിവിൽ വിട്ടിരിക്കുന്നത് കാസർഗോഡ് ജില്ലയിലെ ഉൾപ്രദേശമായ നെല്ലിയടുക്കം എന്ന സ്ഥലത്താണ്.

ഇത്തരം തെമ്മാടികളെ ഒളിപ്പിക്കുന്നതിനാണ് പ്രധാനമായും കാസർഗോഡ് ജില്ലയിലെ ഇടവകകളും, ഫരീദാബാദ് രൂപതയും ഉപയോഗിക്കുന്നത്. പല ക്രിമിനലുകളായ വൈദികരും ഫരീദാബാദിൽ വിലസി നടക്കുന്നു.. ഒരു കുട്ടിയുടെ പിതാവായ സെബാസ്റ്റ്യൻ മുല്ലമംഗലവും ഈ രൂപതക്ക് കീഴിലുണ്ട്.

ഇനിയും ബോധം വയ്ക്കാത്ത കഴുതകളായ വിശ്വാസികൾ ഈ അടുത്ത കാലത്ത് സ്ത്രീ വിഷയത്തിൽ പിടിക്കപ്പെട്ട തലശ്ശേരി രൂപതയിലെ ചില കാളകളുടെ ലിസ്റ്റ്.

ബിജു കരിങ്ങാലി കാട്ടിൽ, കരിവേടകം, തലശ്ശേരി അതിരൂപതാ യുവജന കോ . ഓർഡിനേറ്റർ, നഴ്സുമായി ഒളിച്ചോടി,ഇയാളുടെ സഹോദരൻ ഷാജി കരിങ്ങാലി കാട്ടിൽ, തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ചെമ്പേരി സ്വാന്തനത്തിലെ അദ്ധ്യാപികയായ കന്യാസ്ത്രീയുമായി മുങ്ങി.ഫാ.മനോജ് കരിമ്പൂഴി ചെമ്പേരി സ്വദേശി, മുണ്ടാനൂർ ഇടവകയിലെ അവിഹിതം.ഫാ: ഷിൻറ്റോ ആലപ്പാട്, പ്ലാച്ചിക്കരയിലെ പ്രമുഖ വ്യവസായിയുടെ മകന്റെ ഭാര്യയെ കൊണ്ടുപോയി ബലിയർപ്പിച്ചു, കൂടാതെ ചന്ദനക്കാംപാറ പള്ളിമുറ്റയിലടക്കം നടത്തിയ നിരവധി ലൈംഗിക ബലിയർപ്പണങ്ങൾ.

വായാട്ട് പറമ്പ് പ്ലസ്ടു അദ്ധ്യാപകനും മുൻ വൈദികനുമായ സെബാസ്റ്റ്യൻ തടത്തിൽ എന്ന വ്യക്തിയുടെ പട്ടം നഷ്ടപ്പെട്ടത് ഈ ഷിന്റോ ആലപ്പാടാൻ എന്ന വൈദികന്റെ കന്യാസ്ത്രീയിലുണ്ടായ കുട്ടിയുടെ പിതൃത്യത്തിന്റെ പേരിൽ. ഇത്തരത്തിൽ നിരവധി കാമവെറിയന്മാരായ ക്രിമിനലുകളാണ് കൂദാശ പരികർമ്മം ചെയ്യുന്നത്, ഇവരുടെ ലക്ഷ്യം ഒന്ന് മാത്രം നമ്മുടെ സ്വത്ത്, നമ്മുടെ കുടുംബങ്ങളിലെ സ്ത്രീകളും മാത്രം എന്ന സത്യം ഇനിയും മനസ്സിലാക്കിയില്ലാ എങ്കിൽ ഈ കൊറോണയെക്കാൾ വലിയ അപകടമായിടും എന്നതിൽ യാതൊരു സംശയവും വേണ്ട. ഇവർക്കെല്ലാം ഒത്താശ പാടുന്നത് സ്വന്തം അമ്മയേയും, ഭാര്യയെയും വരെ ഈ കാമവെറിയന്മാർക്ക് വച്ച് നീട്ടാൻ തയ്യാറായി നടക്കുന്ന ചില ചുങ്കക്കാരും, ഫരിസേയരുമാണ്.

വിശ്വാസികളുടെ പേരിൽ സ്ഥാപനങ്ങൾ കെട്ടിപൊക്കുക, ഇതിൽ നിന്നും പണമുണ്ടാക്കുക, ഈ സമ്പത്തുപയോഗിച്ച് ധൂർത്തും,ആഡംബര ജീവിതവും നയിക്കുക. ഇവരുടെ ക്രിമിനൽ കേസുകൾ നമ്മുടെ പണം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുക. വെള്ള നൈറ്റിയുമിട്ട് ദൈവത്തിന്റെ പ്രതിപുരുഷർ എന്ന പേരിൽ വിലസി നടക്കുക …. ഇതല്ലെ സത്യം?

സ്വർഗ്ഗത്തിലെ സൗഭാഗ്യവും നരകത്തിലെ യാതനകളും പറഞ്ഞ് പൊട്ടന്മാരായ വിശ്വാസികളെ ചെൽപ്പടിക്ക് നിർത്തുക എന്നതാണ് ഇവരുടെ വിജയം.

ഇതിനിടയിൽ കുർബാന ചൊല്ലാൻ ഇവർക്ക് സമയം കിട്ടുന്നത് തന്നെ വലിയ അത്ഭുദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button