KeralaLatest NewsIndia

രാജ്യത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടിക; ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി, അമൃത വിശ്വവിദ്യാപീഠത്തിന് അഭിമാന നേട്ടം

മെഡിക്കല്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടിയപ്പോള്‍, ദന്തല്‍ റാങ്കിങ്ങില്‍ 13, ഫാര്‍മസിയില്‍ 15, എഞ്ചിനിയറിങ്ങ് റാങ്കിങ്ങില്‍ 20-ാം സ്ഥാനവും സര്‍വകലാശാലയ്ക്ക് ലഭിച്ചു.

ന്യൂഡല്‍ഹി | രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മദ്രാസ് ഐഐടി തിരഞ്ഞെടുക്കപ്പെട്ടു. ഐഐഎസ്‌സി ബെംഗളൂരു, ഐഐടി ഡല്‍ഹി എന്നിവയാണ് രണ്ടാം സ്ഥാനത്ത്. മനുഷ്യ വിഭവശേഷി മന്ത്രി മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യാഴാഴ്ച പുറത്തിറക്കിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിലാണ് (എന്‍ഐആര്‍എഫ്) ഇക്കാര്യം വ്യക്തമാക്കുന്നത്.

ഐഐടി മദ്രാസിനെ മികച്ച എഞ്ചിനീയറിംഗ് കോളേജായും പ്രഖ്യാപിച്ചിട്ടുണ്ട്.നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എന്‍ഐആര്‍എഫ്) പട്ടികയില്‍ അമൃത വിശ്വവിദ്യാപീഠം നാലാം സ്ഥാനത്ത്. ബാംഗ്ലൂര്‍ ഐഐഎസ്‌സി ഏറ്റവും മികച്ച സര്‍വകലാശാല ആയപ്പോള്‍, ജെഎന്‍യു രണ്ടാം സ്ഥാനത്തും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തുമെത്തി.റാങ്കിങ്ങില്‍ ഓവറോള്‍ ലിസ്റ്റില്‍ പതിമൂന്നാമതാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ സ്ഥാനം. മെഡിക്കല്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടിയപ്പോള്‍, ദന്തല്‍ റാങ്കിങ്ങില്‍ 13, ഫാര്‍മസിയില്‍ 15, എഞ്ചിനിയറിങ്ങ് റാങ്കിങ്ങില്‍ 20-ാം സ്ഥാനവും സര്‍വകലാശാലയ്ക്ക് ലഭിച്ചു.

“ലിംഗമാറ്റം ചെയ്തു ശാരീരിരികവും മാനസികവുമായ ഒരുപാട് കടമ്പകൾ കടന്നു വന്ന സ്ത്രീയോട് അവരുടെ അവയവങ്ങളെപ്പറ്റി ചോദിച്ചു സ്വന്തം അവയവത്തിന്റെ ഫോട്ടോ അയച്ചുകൊടുക്കാൻ മാത്രം വൈകൃതം ഉള്ളവനെ ന്യായീകരിക്കാൻ നിങ്ങൾക്കേ കഴിയു”- അഞ്ചു പാർവതി പ്രഭീഷ് എഴുതുന്നു

ക്യു എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള പതിമൂന്ന് സര്‍വകലാശാലകളുടെ പട്ടികയിലും അമൃത ഇടംനേടിയിട്ടുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, ബാംഗ്ലൂര്‍ ഐഐഎസ് സി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, അണ്ണാ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

മികച്ച ബിസിനസ് സ്‌കൂളായി തെരഞ്ഞെടുത്തിരിക്കുന്നത് ഐഐഎം അഹമ്മദബാദിനെയാണ്. ഐഐഎം ബാംഗ്ലൂര്‍, കല്‍ക്കത്ത എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.മികച്ച കോളേജുകളെല്ലാം ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ളതാണ്.രാജ്യത്തെ ഏറ്റവും മികച്ച കോളജ് മിറാന്‍ഡ ഹൗസ് ഒന്നാം സ്ഥാനത്തും ലേഡി ശ്രീ റാം, ഹിന്ദു കോളേജുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് ബിസിനസ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനത്തും ഐ.ഐ.എംബെംഗളൂരു, ഐ.ഐ.എംകൊല്‍ക്കത്ത എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലും എത്തി. മെഡിക്കല്‍ കോളേജുകളില്‍ എയിംസ് ദില്ലി, പിജിഐ ചണ്ഡിഗഢ്, സിഎംസി വെല്ലൂര്‍ എന്നിവയാണ് ആദ്യ മൂന്ന് റാങ്കുകള്‍ നേടിയത്.

shortlink

Post Your Comments


Back to top button