Jobs & VacanciesLatest NewsNews

സഖി വൺ സ്റ്റോപ്പ് സെന്ററിൽ, വിവിധ തസ്തികളിൽ കരാർ നിയമനം, അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ (നൈറ്റ് ഡ്യൂട്ടി) എന്നീ തസ്തികൾക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ ഒഴികെയുളള തസ്തികളിൽ സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമത്തിൽ ബിരുദമാണ് അഡ്മിനിസ്‌ട്രേറ്ററുടെ യോഗ്യത.

Also read : ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്

നിയമബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് കേസ് വർക്കറുടെ യോഗ്യത. സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് കൗൺസിലറുടെ യോഗ്യത. ഐടി / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് ഐടി സ്റ്റാഫിന്റെ യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമാണ് സെക്യൂരിറ്റി ഓഫീസറുടെ യോഗ്യത. മിലിട്ടറി സർവീസിൽ നിന്നും വിരമിച്ചവർക്ക് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ മുൻഗണന.

അപേക്ഷ ജൂൺ 27 വൈകീട്ട് അഞ്ച് മണിക്കകം വനിതാ പ്രൊട്ടക്ഷൻ ഓഫീസ്, റൂം നമ്പർ 47, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. അപേക്ഷഫോറം വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 8281999058.

shortlink

Related Articles

Post Your Comments

Related Articles


Back to top button