ന്യൂഡല്‍ഹി : പാക് അധീന കശ്മീരില്‍ പുതിയ തന്ത്രങ്ങളുമായി പാകിസ്ഥാന്‍ , പദ്ധതി ഒരുക്കിയിരിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പഠനത്തിനായി 1600 കാശ്മീരി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയ്ക്കാണ് ഇമ്രാന്‍ഖാന്‍ രൂപം നല്‍കിയത്. പാകിസ്ഥാന്‍ ദേശീയ അസംബ്‌ളിയില്‍ ഈ വര്‍ഷം ആദ്യമാണ് ഈ തീരുമാനമെടുത്തത്. പാകിസ്ഥാന്റെ ഈ പ്രകോപന പരമായ തീരുമാനത്തിനെതിരെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിപ്പ് നല്‍കുന്നുണ്ട്.
കാശ്മീരി യുവാക്കളെയും കുടുംബങ്ങളെയും തങ്ങളുടെ ഭാഗത്ത് എത്തിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണെന്നാണ് സൂചന. പഠനത്തിനായി പാകിസ്ഥാനിലേക്ക് പോകുന്ന യുവാക്കള്‍ കൊടും കുറ്റവാളികളായാണ് തിരികെയെത്താറെന്ന് ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പാകിസ്ഥാന്‍ അധിനിവേശ പ്രദേശങ്ങളില്‍ നൂറ്റി അന്‍പതോളം കുട്ടികള്‍ മെഡിക്കല്‍, എഞ്ചിനീയറിങ് പഠനത്തിന് എന്റോള്‍ ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ പല ബിരുദങ്ങള്‍ക്കും ഇന്ത്യയില്‍ അംഗീകാരമില്ലാത്തവയുമാണ്.
Post Your Comments