കോഴിക്കോട്: ദോഹയിൽ നിന്ന് പുറപ്പെടുന്ന ചാർട്ടേഡ് വിമാനങ്ങളുടെ കാര്യം തിരക്കി പ്രവാസി മലയാളിയെ വിളിച്ച മന്ത്രി കെ ടി ജലീലിനെതിരെ സാമൂഹികമാധ്യമങ്ങളിൽ ട്രോൾ. പ്രവാസി മലയാളിയും വളാഞ്ചേരി സ്വദേശിയുമായ ശ്രീജിത്തിനോട് മന്ത്രി കെ ടി ജലീൽ നടത്തിയ ഫോൺ സംഭാഷണത്തെച്ചൊല്ലിയാണ് വിവാദം. അതേസമയം തന്റെ നാട്ടുകാരനായ ഒരാളെ ഫോണിൽ വിളിച്ച കൂട്ടത്തിൽ കുശലാന്വേഷണം നടത്തിയതാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
ശ്രീജിത്തിനെ വിളിച്ച ശേഷം ഖത്തറിൽ എവിടെയാണെന്നും ഖത്തറിലെ ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നത് ആരൊക്കെയാണെന്നും ചോദിക്കുകയുണ്ടായി. എംബസിയും കെഎംസിസിയും ഒക്കെയാണെന്ന് തോന്നുന്നുവെന്ന് ശ്രീജിത്ത് മറുപടി നൽകി. അവിടെ ഈ എ.പി.അബൂബക്കർ മുസ്ലിയാരുടെ വിഭാഗക്കാർ ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നുണ്ടോ എന്ന് നോക്കണേ. ഉണ്ടെങ്കിൽ എന്നെ അറിയിക്കണം. നമ്മുടെ നാട്ടുകാരായ ആളുകൾ ഉണ്ടെങ്കിൽ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. ഈ ഫോൺ റിക്കോഡ് പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാലിത് കാര്യമായെടുക്കുന്നില്ലെന്നും നാട്ടുകാരനായ പ്രവാസി പ്രവർത്തകനെ അഭിനന്ദിക്കാനാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞു.
Post Your Comments