Latest NewsKeralaNews

മാലാ പാര്‍വതി നിങ്ങള്‍ സ്ത്രി സമൂഹത്തിന് അഭിമാനമാണ്…ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു : പാര്‍വതിയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി

സിനിമാ ലോകത്ത് വീണ്ടും വിവാദം . നടി മാലാ പാര്‍വതിയുടെ മകനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചിലര്‍ രംഗത്തിറങ്ങി കഴിഞ്ഞു. ഇപ്പോള്‍ ഈ ഒരു സംഭവ്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്, ‘ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു…എന്നിട്ടും പരാതികള്‍ ഉണ്ടെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ ആവശ്യപ്പെട്ടു…ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു…’ഇതിലും കൂടുതല്‍ അവര്‍ എന്താണ് ചെയേണ്ടതെന്ന് ഹരീഷ് ചോദിച്ചു.

Read Also : അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ? മാലാ പാർവതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

‘മാലാ പാര്‍വതി നിങ്ങള്‍ സ്ത്രി സമൂഹത്തിന് അഭിമാനമാണ്…ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു…എന്നിട്ടും പരാതികള്‍ ഉണ്ടെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ ആവശ്യപ്പെട്ടു…ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു…ഇതിലും കൂടുതല്‍ അവര്‍ എന്താണ് ചെയേണ്ടത് ?…സ്വന്തം മക്കളുടെ കാര്യം വരുമ്‌ബോള്‍ ഇത്രയും ധീരമായ നിലപാടെടുക്കാന്‍ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്ത്രികള്‍ തയ്യാറാവും?…ഈ നിലപാടിന്റെ പേരില്‍ അവരെ ആക്രമിക്കുന്നത്..അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണ്..സ്വന്തം മകന്‍ സംവിധാനം ചെയ്ത ഒരു സൃഷ്ടി പുറത്തു വന്നതിന്റെ അടുത്ത ദിവസം 2017 മുതലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യമാവുന്നതും സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ല ..എന്തായാലും ഇരകള്‍ ഇപ്പോഴും സ്ത്രീകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button