Latest NewsIndiaNews

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി ഇഡി

ന്യൂഡല്‍ഹി: നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹോങ് കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലുണ്ടായിരുന്ന വജ്രങ്ങള്‍, രത്‌നങ്ങള്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് മുംബൈയിൽ എത്തിച്ചത്. ഇതില്‍ വലിയൊരു ഭാഗവും മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നാണ് സൂചന.

Read also: ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് വിദഗ്ധ സംഘം: രോഗവ്യാപന തോത് കൂടുമെന്നും മുന്നറിയിപ്പ്

ഇരുവരുടെയും സ്വത്തുവകകള്‍ നേരത്തെയും ഹോങ് കോങ്ങില്‍നിന്നും ദുബായില്‍നിന്നും ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button