തിരുവനന്തപുരം: ആരാധനാലയങ്ങളും മാളുകളും തുറക്കുന്നത് കോവിഡ് രോഗികളുടെ എണ്ണം കൂട്ടുമെന്ന് മെഡിക്കൽ വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ.കെ. ശൈലജയുടെയും സാന്നിധ്യത്തിൽ 5 ന് നടന്ന ഉന്നതതല യോഗത്തിലാണ് സമിതി ചെയർമാൻ ബി. ഇക്ബാൽ ഇക്കാര്യം അറിയിച്ചത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ കേരളത്തിലെ ആരോഗ്യമേഖല സമ്മർദത്തിലാകുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: കോവിഡ് 19: മലപ്പുറം ജില്ലയില്‍ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
ഇക്കാര്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിപ്രായം ശരിയാണെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ ആരാധനാലയങ്ങളും മാളുകളും തുറക്കാമെന്ന കേന്ദ്ര നിർദേശം നടപ്പാക്കുമെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments