മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ പ്രതിയായ രാജ്യംവിട്ട കേരള വ്യാപാരി മെഹുൽ ചോക്സിയുടെ ഭാര്യയ്ക്കെതിരെ പുതിയ കുറ്റപത്രം തയ്യാറാക്കി എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്. കുറ്റപത്രത്തിൽ മെഹുലിന്റെ പേരും ഉൾപ്പെടുന്നു. ഇരുവരെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഇന്റർപോളിൽ നിന്നും അറസ്റ്റ് വാറണ്ട് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
മെഹുലിനെ കുറ്റകൃത്യം നടത്താനും മറച്ചു വയ്ക്കാനും സഹായിച്ചതാണ് ഭാര്യ പ്രീതി കോത്താരിയുടെ പേരിലുള്ള കുറ്റം. ഗീതാഞ്ജലി ജെംസ്, നക്ഷത്ര, ഗിലി എന്നീ കമ്പനികളുടെ പേരുകളും കുറ്റപത്രത്തിൽ എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇ.ഡി ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതിയാണ് രത്നവ്യാപാരിയായ മെഹുൽ. 13,000 കോടി രൂപയാണ് ഇയാൾ ബാങ്കിനെ വെട്ടിച്ചത്. 2018, 2020 വർഷങ്ങളിൽ പുറപ്പെടുവിച്ചത് കൂടാതെ മൂന്നാമത്തെ കുറ്റപത്രമാണ് ഇത്തവണ ഇ.ഡി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യ വിട്ട മെഹുൽ ചോക്സി, 2018 മുതൽ ആന്റിഗ്വയിലാണ് താമസിക്കുന്നത്.
Post Your Comments