ബ്രസീലിയ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തോടടുക്കുന്നു. 7,446,229 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 418,123 പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 37,21,870 പേര്‍ രോഗമുക്തി നേടി.
ബ്രസീല്‍ അടക്കമുളള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വന്‍ തോതില്‍ വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍1,300 കോവിഡ് മരണമാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 33,100 പേര്‍ക്ക്. ഇതോടെ രാജ്യത്ത് രോഗികള്‍ 7 ലക്ഷത്തി 75,000 പിന്നിട്ടു. മെക്സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 596 പേര്‍ മരിച്ചു. അമേരിക്കയില്‍ ഇന്നലെ മാത്രം 981 കോവിഡ് മരണം സ്ഥിരീകരിച്ചപ്പോള്‍ ബ്രിട്ടനില്‍ 245 പേര്‍ മരിച്ചു. അതേസമയം ബ്രിട്ടനില്‍ ലോക്ക്ഡൗൺ
ഒരാഴ്ച മുന്‍പ് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കോവിഡ് മരണങ്ങളുടെ എണ്ണം ഇത്രയും ഉണ്ടാകുമായിരുന്നില്ലെന്ന് മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് പറഞ്ഞു.
Post Your Comments