ന്യൂഡല്‍ഹി: കോവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് കൂടുതൽ തുക അനുവദിച്ച് മോദി സർക്കാർ. മൂന്നാംഘട്ട റെവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആയി 6,195 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള 14 സംസ്ഥാനങ്ങള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക്കുന്നത്.
14 സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത് കേരളത്തിനാണ്. കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, സിക്കിം, അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ആറ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മറകടക്കുന്നതിനായി 1, 277 കോടി രൂപയാണ് മൂന്നാം ഘട്ടത്തില്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം കഴിഞ്ഞാല്‍ ഹിമാചല്‍ പ്രദേശിനാണ് കൂടുതല്‍ തുക നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. 953 കോടി രൂപയാണ് ഹിമാചല്‍ പ്രദേശിന് കേന്ദ്രം നല്‍കുക.
ALSO READ: മധ്യപ്രദേശിന് സമാനമായ ബി ജെ പി അട്ടിമറി നീക്കം രാജസ്ഥാനിലും? പ്രതിരോധ നീക്കം ശക്തമാക്കി കോൺഗ്രസ്
കോവിഡ് വൈറസ് വ്യാപനം ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ തുക വലിയ സഹായമാകുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രതികരിച്ചു. ധനക്കമ്മി പരിഹരിക്കുന്നതിനായി 15ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ ധനസഹായം നല്‍കി വരുന്നത്. ജനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ആഘാതം കുറച്ച് സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലേക്ക് കൊണ്ടുവരുകയുമാണ് ധനസഹായം നല്‍കുന്നത് വഴി ലക്ഷ്യമിടുന്നത്.
Post Your Comments