തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് ബിജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റി. സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരങ്ങള്‍ക്ക് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധത്തോടെ തുടക്കമാകും. ശബരിമലയില്‍ സാമ്പത്തിക നേട്ടത്തിന് ലക്ഷ്യമിട്ട സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ രോഗ വ്യാപനത്തിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടകരെത്തുന്നത് വലിയ പ്രതിസസി സൃഷ്ടിക്കും. ദര്‍ശനം നടത്തുന്നവര്‍ക്കാര്‍ക്കെങ്കിലും രോഗം സ്ഥിതീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകേണ്ടി വരും. പുറപ്പെടാ ശാന്തിയുള്ള ക്ഷേത്രത്തിന്റെ ആചാരപരമായ ചടങ്ങുകളെ തന്നെ ഇത് ബാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സർക്കാരിന്റെ സാമ്ബത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രങ്ങളിലും ആരാധനയ്ക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം. രോഗവ്യാപനം ഉയര്‍ന്ന് നില്‍ക്കുന്ന ഈ സമയത്ത് ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലേക്ക് ഭക്തരെത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കും. സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, കോവിഡ് ഭീതി നിലനിൽക്കെ ശബരിമലയിൽ മാസപൂജ സമയത്ത് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ ഉറച്ച നിലപാട് സർക്കാർ അംഗീകരിച്ചു. ബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഉത്സവം മാറ്റിവയ്ക്കാനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തന്ത്രിയുടെ നിര്‍ണായക ഇടപെടല്‍. നിലവിലുള്ള സാഹചര്യം പരിഗണിച്ച് ശബരിമല ധര്‍മശാസ്താ ക്ഷേത്ര സന്നിധാനത്ത് ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് ഒഴിവാക്കണമെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനര് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
Post Your Comments