ബാംഗ്ലൂരു : പൗരത്വ നിയമ പ്രതിഷേധത്തിനിടെ ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന് ജയ് വിളിച്ച വിദ്യാർഥിനി അമൂല്യ ലിയോണയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബാംഗ്ലൂരൂ കോടതിയാണ് ജാമ്യം വിലക്കിയത്. ജാമ്യം അനുവദിച്ചാൽ അമൂല്യ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അമൂല്യ ഇതിനു മുമ്പും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രാജ്യദ്രോഹ കുറ്റമാണ് അമൂല്യക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. പാകിസ്ഥാന് ജയ് വിളിച്ചുകൊണ്ട് രാജ്യത്ത് ശത്രുത വളർത്താൻ ശ്രമിച്ചുവെന്നാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
ALSO READ: മധ്യപ്രദേശിന് സമാനമായ ബി ജെ പി അട്ടിമറി നീക്കം രാജസ്ഥാനിലും? പ്രതിരോധ നീക്കം ശക്തമാക്കി കോൺഗ്രസ്
മാർച്ച് 25ന് പരിഗണിക്കേണ്ട ജാമ്യപേക്ഷ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ വൈകുകയായിരുന്നു. ജാമ്യം അനുവദിച്ചാൽ അമൂല്യ ഒളിവിൽ പോവാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും അതിനാൽ ജാമ്യപേക്ഷ തള്ളുകയാണെന്നും 60 മത് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജ് ആയ വിദ്യാധർ ശ്രീഹട്ടി വ്യക്തമാക്കി.
Post Your Comments