ഇടുക്കി: ഇടുക്കി ചേറ്റുകുഴിയിൽ അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ വയോധികന്റെ ശ്രമം. എന്നാൽ, വിവരമറിഞ്ഞ് പൊലീസ് വന്നപ്പോൾ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചു വയസ്സുകാരിയെയാണ് വയോധികൻ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. വയോധികനെ വിഷം കഴിച്ച നിലയിൽ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ചേറ്റുകുഴിയിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളുടെ അഞ്ച് വയസ്സുകാരിയായ മകളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. സംഭവം പുറത്തറിഞ്ഞതിനെ തുടർന്നാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്
സംഭവം അറിഞ്ഞ ബാലികയുടെ മാതാപിതാക്കൾ വണ്ടൻമേട് പോലീസിൽ വിവരം അറിയിച്ചു. പ്രതിയെ അന്വേഷിച്ചെത്തിയ പോലീസാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ വീടിനുള്ളിൽ നിന്ന് പ്രതിയെ കണ്ടെത്തിയത്. സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Post Your Comments