KeralaLatest NewsNews

ലോക്ക്ഡൗണിൽ പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെ എതിര്‍ത്തു; പരാതിക്കാരന്‍റെ വീടും വാഹനവും കത്തിച്ചു

കോഴിക്കോട് : നാദാപുരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെതിരെ എതിര്‍ത്ത വ്യക്തിയുടെ വീടിന് നേരെ ആക്രമണം. ഐഎൻഎൽ പ്രവർത്തകനായ പുന്നോളി അബ്ദുല്‍ ഗഫൂറിന്റെ വീടാണ് ആക്രമിച്ചത്. അക്രമികൾ ഗഫൂറിന്റെ വാഹനം തീയിട്ട് നശിപ്പിച്ചു. എസ്‍ഡിപിഐയും മുസ്ലിം ലീഗുമാണ് അക്രമത്തിന് പിന്നിലെന്ന് ഗഫൂർ ആരോപിച്ചു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആക്രമണം നടന്നത്. ഗഫൂറിന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ടിക്കുന്ന ജീപ്പിനാണ് തീയിട്ടത്. തീവെപ്പില്‍ വാഹനം പൂര്‍ണ്ണമായി കത്തി നശിച്ചു. വീട്ടിനകത്ത് സൂക്ഷിച്ച ഫയലുകളും നശിച്ചു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. പ്രദേശത്തെ പള്ളിയിൽ സംഘം ചേർന്ന് പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ ഗഫൂർ നൽകിയ പരാതിയെത്തുടർന്ന് ലീഗ് പ്രവർത്തകരുമായി തർക്കമുണ്ടായിരുന്നു. തന്നെയും കുടുംബത്തെയും അപായപ്പെടുത്താനാണ് ശ്രമിച്ചതെന്ന് ഗഫൂർ പറഞ്ഞു.

സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തു. അതേസമയം സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളി പ്രവർത്തിച്ചതിനെച്ചൊല്ലിയുള്ള പരാതി പോലീസ് വേണ്ടവിധം പരിഗണിച്ചില്ല എന്നും ആക്ഷേപമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button