
നടി മാലാ പാര്‍വ്വതിയുടെ മകനെതിരെ ഉയര്‍ന്നലൈംഗികാരോപണമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ കൊഴുക്കുമ്പോള്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനെ പരാമര്‍ശിച്ച് അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ട്രാന്‍സ് വുമണിന് നേരിടേണ്ടിവന്ന സൈബര്‍ ലൈംഗികാതിക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. കേരളം ഇന്നനുഭവിക്കുന്ന ലൈംഗിക ദാരിദ്ര്യത്തിന്റെയും ലൈംഗിക അരാചകത്വത്തിന്റെയും നേര്‍ സാക്ഷ്യമാണ് പ്രസ്തുത സംഭവം. ലൈംഗികത ഊണിലും ഉറക്കത്തിലും മലയാളിയെ വേട്ടയാടുകയാണ്. എന്നാല്‍ പ്രതിസ്ഥാനത്തുള്ള യുവാവിന്റെ അമ്മക്കെതിരെ നടക്കുന്ന സദാചാര ആക്രമണം അപലപനീയവും, അശ്ലീലവുമാണ്. പ്രായപൂര്‍ത്തിയായ വ്യക്തികളുടെ സ്വേച്ഛയാലുള്ള പ്രവൃത്തികള്‍ക്ക് ധാര്‍മികമോ, നിയമപരമോ ആയ ഏതെങ്കിലും ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ ഇല്ല. എന്നാല്‍ ഏറ്റവും ഉന്നതമായ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് ആ അമ്മ നടത്തിയ ക്ഷമാപണവും, നിയമനടപടി സ്വീകരിക്കണമെന്ന നിര്‍ദേശവും അഭിനന്ദനീയ മാതൃകയാണ്.
Post Your Comments