തിരുവനന്തപുരം: സംവിധായകന്‍ സിദ്ദിഖിന്റെ അകാല മരണത്തിന്റെ ഞെട്ടലില്‍ നിന്നും സിനിമാ ലോകവും അദ്ദേഹത്തിന്റെ ആരാധകരും മോചിതരായിട്ടില്ല. ഒരു പാക്ക് പോലും ഉപയോഗിക്കാത്ത ലഹരിക്ക് നേരെ മുഖം തിരിക്കുന്ന സിദ്ദിഖിന് പക്ഷേ കരള്‍-കിഡ്‌നി അസുഖങ്ങള്‍ ബാധിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
‘ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത, ലഹരിയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത പ്രിയ സംവിധായകന്‍ സിദ്ദിഖ് മോഡേണ്‍ മെഡിസിനെ അവഗണിച്ച് ആരും അറിയാതെ ചില പരമ്പരാഗത മെഡിസിനുകള്‍ നിരന്തരം ഉപയോഗിച്ചതാണ് കരള്‍ രോഗവും, കിഡ്നി പ്രശ്നങ്ങളും ഒടുവില്‍ ഹൃദയാഘാതവും ഉണ്ടാകാനും ആ ജീവന്‍ അകാലത്തില്‍ നഷ്ടപ്പെടാനും വരെ കാരണമായത് എന്നുമാണ് ജനാര്‍ദ്ദനന്‍ പറയുന്നതെന്ന് അഡ്വ.ശ്രീജിത്ത് പെരുമന തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
ജനാര്‍ദ്ദനന്റെ വാക്കുകള്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് ഇപ്പോള്‍ ശ്രീജിത്ത് പെരുമന പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത, ലഹരിയെക്കുറിച്ച് ചിന്തിച്ചിട്ട്‌പോലുമില്ലാത്ത പ്രിയ സംവിധായകന്‍ സിദ്ദിഖ് മോഡേണ്‍ മെഡിസിനെ അവഗണിച്ച് ആരും അറിയാതെ ചില പരമ്പരാഗത മെഡിസിനുകള്‍ നിരന്തരം ഉപയോഗിച്ചതാണ് കരള്‍ രോഗവും, കിഡ്നി പ്രശ്നങ്ങളും ഒടുവില്‍ ഹൃദയാഘാതവും ഉണ്ടാകാനും ആ ജീവന്‍ അകാലത്തില്‍ നഷ്ടപ്പെടാന്‍ വരെ കാരണമായത് എന്ന അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ നടന്‍ ജനാര്‍ദ്ദനന്റെ വെളിപ്പെടുത്തലും മുന്നറിയിപ്പും അങ്ങേയറ്റം ഗുരുതരമാണ്’.
‘മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ സിദ്ദിക്കയെ ചികിത്സിച്ച ഡോക്ടറെ ഉദ്ദരിച്ച് ശ്രീ ജനാര്‍ദ്ദനന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അഭ്യസ്ഥവിദ്യരായവര്‍ പോലും അശാസ്ത്രീയ ചികിത്സ മാര്‍ഗങ്ങള്‍ അവലംഭിക്കുന്ന പ്രവണത പ്രബുദ്ധ കേരളത്തിലും കൂടിവരികയാണ് എന്നത് ഗൗരവകരമാണ്. ഇതൊക്കെ ഇപ്പോള്‍ തന്നെ പറയുന്നതിലെ അനൗചിത്യം മനസിലാകുന്നു എങ്കിലും, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് നോക്കാതെ ഇപ്പൊ പറഞ്ഞാലേ കേള്‍ക്കൂ എന്നതുകൊണ്ടാണ്. ഇപ്പോള്‍ തന്നെ ചര്‍ച്ച ചെയ്യണം ഇനിയൊരു ജീവനും അങ്ങനെ നഷ്ടപ്പെടരുത്’.
‘.
Post Your Comments