USALatest NewsInternational

ചൈനയിലെ മുസ്‌ലിം പീഡനത്തിനെതിരെ ഉപരോധം കൊണ്ടുവരാൻ അമേരിക്ക, ബില്‍ സെനറ്റ് പാസാക്കി

മുസ്ലിം- ക്രിസ്തു മതങ്ങളുടെ പേരില്‍ വിദേശ സ്വാധീനം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് സ്വന്തം പൗരന്മാരുടെ അവകാശം ചൈന വലിച്ചെറിയുന്നത് എന്നാണ് അമേരിക്കയുടെ ആരോപണം.

വാഷിംഗ്ടണ്‍: മുസ്‌ളീംങ്ങളെ പീഡിപ്പിക്കുന്നതിന്റെ പേരില്‍ ചൈനയ്‌ക്കെതിരെ അമേരിക്ക ഉപരോധം കൊണ്ടുവരും. ഇതു സംബന്ധിച്ച ബില്ലില്‍ പ്രസിഡന്റ് ട്രംപ് ഉടന്‍ ഒപ്പുവെയ്കും. ഇതുസംബന്ധിച്ച്‌ ബില്‍ സെനറ്റ് കഴിഞ്ഞമാസം പാസാക്കിയിരുന്നു.ലോകത്തില്‍ മത സ്വാതന്ത്ര്യം ഏറ്റവും കൂടുതലായി ഹനിക്കപ്പെടുന്ന രാജ്യങ്ങില്‍ ചൈനയുടെ സ്ഥാനം മുന്‍പന്തിയിലാണ്. മുസ്ലിം- ക്രിസ്തു മതങ്ങളുടെ പേരില്‍ വിദേശ സ്വാധീനം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് സ്വന്തം പൗരന്മാരുടെ അവകാശം ചൈന വലിച്ചെറിയുന്നത് എന്നാണ് അമേരിക്കയുടെ ആരോപണം.

ഭൂരിപക്ഷ മുസ്ലിംസമുദായമായ ഉയ്ഗുര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മത ചടങ്ങുകള്‍ നടത്തുന്നതിന് കര്‍ശ നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. മതപഠനത്തിന് അനുമതിയില്ല. ഉയ്ഗുര്‍ മുസ്ലിങ്ങളെ നിരീക്ഷിക്കാന്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. സ്‌കൂള്‍ അവധി കാലങ്ങളില്‍ മതസ്ഥാപനങ്ങളിലേക്ക് പോകുന്നതിനോ, വിശ്വാസവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനോ വിലക്കുണ്ട്.

മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത്ത ജോസഫ് അന്തരിച്ചു, ബ്രിജിത്തിന്റെ മരണം കൊറോണ പരിശോധന നെഗറ്റീവ് ആയ ശേഷം

ഇതുസംബന്ധിച്ച്‌ വിദ്യാസ വകുപ്പ് നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളില്‍ മത പഠനം നടത്തുന്നതിന് ചൈനീസ് കമ്യൂണിറ്റ് പാര്‍ട്ടി കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാലും അവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button