ചെന്നൈ : പുതുമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ ബാലമിത്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉടുക്കൈ എന്ന സിനിമയാണ് ബാലമിത്രൻ സംവിധാനം ചെയ്‍തത്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ബാക്കിയുണ്ടായിരുന്നു. എന്നാൽ കോവിഡ് 19വ്യാപിച്ചതോടെ സിനിമയ്‍ക്ക് തടസ്സം നേരിട്ടു.
Alsol read : കോവിഡ് : ചികിത്സയിലായിരുന്ന രണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ മരിച്ചു
നിര്യാണത്തില്‍ അന്ത്യാഞ്‍ജലി അര്‍പ്പിച്ച് താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി. ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്, അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നു ഉടുക്കൈ സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച നടി സഞ്‍ജന പറയുന്നു. ബാലമിത്രന് രണ്ടു മക്കളുണ്ട്.
Post Your Comments