Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

കോണ്‍​ഗ്രസ് ഭരണകാലത്ത് ചൈന ഇന്ത്യൻ മണ്ണ് കയ്യേറിയിട്ടുണ്ട്; രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ലഡാക്ക് എംപി

1962-ല്‍ കോണ്‍​ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ചൈന 37,244 ചതുരശ്ര കിലോമീറ്റര്‍ അധിനിവേശം നടത്തിയെന്ന് അദ്ദേഹം പരിഹസിച്ചു

ന്യൂഡൽഹി: വയനാട് എം പി യും ,കോൺഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും ലഡാക്ക് എംപിയുമായ ജമിയാങ് സെറിംഗ് നംഗ്യാല്‍. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായാണ് ജമിയാങ് രംഗത്ത് വന്നിരിക്കുന്നത്.

അതെ, 1962-ല്‍ കോണ്‍​ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ചൈന 37,244 ചതുരശ്ര കിലോമീറ്റര്‍ അധിനിവേശം നടത്തിയെന്ന് അദ്ദേഹം പരിഹസിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മുന്നോടിയായി ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട് വിശദീകരിച്ച്‌ അമിത് ഷാ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റാലി നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച്‌ രാഹുല്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസിന്‍റെ കാലത്ത് അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ ഇന്ത്യ കയ്യും നീട്ടി ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തിരുന്നതെന്നും എന്നാല്‍ സര്‍ജിക്കല്‍ അറ്റാക്ക് നടത്തി ശത്രുവിനെ അതിനെ മടയില്‍ കയറി നേരിട്ടത് മോദി സര്‍ക്കാറാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ലഡാക്കില്‍ ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന ‘സത്യം എല്ലാവര്‍ക്കും അറിയാമെന്നും ഹൃദയത്തെ സന്തോഷിപ്പിച്ചു നിര്‍ത്താന്‍ ഷാക്ക് ഈ വിചാരങ്ങള്‍ ഉപകാരപ്പെടുമെന്നും’ രാഹുല്‍ കുറിച്ചു.

‘സബ്‌കോ മാലൂം ഹൈ സീമാ കെ ഹഖീഖത്ത് ലേകിന്‍’ എന്ന ഈ വരികള്‍ക്ക് മിര്‍സാ ഗാലിബിന്‍റെ പ്രശസ്തമായ ഒരു പദ്യ ശകലവുമായി സാമ്യത ഉണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് ‘ഹൃദയത്തിന് ചികില്‍സ വേണ്ടിവന്നാല്‍ അത് നല്‍കാം, എന്നാല്‍ ഹൃദയം തന്നെയാണ് രോഗമെങ്കില്‍ എന്തു ചെയ്യും’ എന്ന മന്‍സര്‍ ലഖ്‌നവിയുടെ കവിതയില്‍ ചെറിയൊരു മാറ്റം വരുത്തി രാജ്‌നാഥ് രംഗത്തെത്തിയത്.

ALSO READ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടൊപ്പം ആളുകള്‍ ഒരു പ്രധാന കാര്യം കൂടി ചെയ്‌താൽ രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാം; പഠനം പുറത്ത്

ഹൃദയം എന്ന വാക്കിന്‍റെ സ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു ചിഹ്‌നമായ കൈ എന്നു തിരുത്തിയാണ് രാജ്‌നാഥ് ട്വീറ്റ് ചെയ്തത്. ഇതെ തുടര്‍ന്നാണ് ലഡാക്കിലെ കയ്യേറ്റ വിഷയത്തില്‍ പ്രതിരോധ മന്ത്രിയെ നേര്‍ക്കു നേരെ ചോദ്യം ചെയ്ത് രാഹുല്‍ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button