ന്യൂഡല്‍ഹി : നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ പദ്ധതികളൊരുങ്ങുന്നു . പ്രവാസികളുടെയും അതിഥിത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനാണു പദ്ധതികള്‍ തയാറാക്കിയത്.
Read Also : കോവിഡ്-19; കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
പദ്ധതികളുടെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരികെയെത്തിയ പ്രവാസികളുടെ പൂര്‍ണ വിവരങ്ങളടങ്ങിയ നൈപുണ്യ റജിസ്റ്റര്‍.
നൈപുണ്യ വികസനത്തിനു കേന്ദ്രങ്ങള്‍. തിരികെയെത്തുന്നവരുടെ രാജ്യാന്തര പരിചയം ഉപയോഗപ്പെടുത്താന്‍ പദ്ധതികള്‍.
വിദേശത്തു സ്‌പോണ്‍സര്‍ വഞ്ചിച്ചവര്‍ക്കു നഷ്ടപരിഹാരത്തിനു നയതന്ത്ര ഇടപെടലുകള്‍.
അതിഥിത്തൊഴിലാളികള്‍
അഖിലേന്ത്യാതലത്തില്‍ റജിസ്‌ട്രേഷന്‍, തിരിച്ചറിയല്‍ കാര്‍ഡ്.
ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക സാമൂഹിക സുരക്ഷാ ബോര്‍ഡ്.
അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കായി മൊബൈല്‍ സ്‌കൂളും ഓണ്‍ലൈന്‍ ക്ലാസും. ഇതിനുള്ള അടിസ്ഥാന സൗകര്യം മുഖ്യ തൊഴില്‍ദാതാവും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കണം. റെയില്‍വേ, വിവിധ ബോര്‍ഡുകള്‍, ബില്‍ഡര്‍മാര്‍ എന്നിവരാണു മുഖ്യ തൊഴില്‍ദാതാക്കള്‍.
അവരവരുടെ ഗ്രാമങ്ങളില്‍ത്തന്നെ തൊഴില്‍ പദ്ധതികള്‍.
നിശ്ചിത തുക എല്ലാ മാസവും അക്കൗണ്ടിലെത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതി. തൊഴിലുടമയും തൊഴിലാളിയും സര്‍ക്കാരും വിഹിതമടയ്ക്കണം.
എല്ലാ ഇന്ത്യന്‍ എംബസികളിലും കള്‍ചറല്‍ അംബാസഡര്‍മാര്‍.
സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രചാരണവും വികസനവും.
Post Your Comments