കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം കോഡൂർ ഈസ്റ്റ് കൂട്ടപ്പുലാൻ സൈതലവി (57) ആണ് മരിച്ചത്. രണ്ടാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ശിഫ അൽ ജസീറ ഒപ്ടിക്കൽ ഷോപ്പിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് ഫസലുല്ല, ഇർഫാൻ അഹ്മദ്, മുഹമ്മദ് ഉമറുൽ ഫാറൂഖ്.
Post Your Comments