Latest NewsKeralaNews

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി കേരളത്തില്‍ വന്നാല്‍ ഉണ്ടാകാന്‍ പോകുന്നത് വന്‍ വിപത്തുകളും പ്രതിസന്ധികളും…ഒരു പക്ഷേ കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകും.. ആശങ്ക പങ്കുവെച്ച് അഡ്വ.എ.ജയശങ്കറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

 

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി കേരളത്തില്‍ വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന വിപത്തുകളും പ്രതിസന്ധികളും, ഒരു പക്ഷേ കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകും.. ആശങ്ക പങ്ക് വെച്ച് അഡ്വ.എ.ജയശങ്കറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാന ത്തിനെതിരെ എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐ രംഗത്തു വന്നിരിക്കുകയാണ്.

Read Also : സിപിഐയുടെ എതിർപ്പു വകവെയ്ക്കാതെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ട്

കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കാവുന്ന ജല-വൈദ്യുത പദ്ധതിയാണിതെന്ന വാദമാണ് നിരവധിപേര്‍ ഉയര്‍ത്തുന്നത്. ഈ അവസരത്തില്‍ പദ്ധതിയുടെ ഭാഗമായി മനുഷ്യരും പ്രകൃതിയും നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പരിസ്ഥിതി ദിനം കഴിഞ്ഞു. ഇനി അതിരപ്പിള്ളി നശീകരണം. കാട് മുടിയും, അപൂര്‍വ സസ്യ- മൃഗ സമ്പത്ത് നശിക്കും. ആദിവാസികളെ കുടിയിറക്കും. കര്‍ഷകര്‍ നട്ടംതിരിയും. പദ്ധതിക്കു വേണ്ടി മുടക്കുന്ന സംഖ്യയുടെ പലിശ അടച്ചു തീര്‍ക്കാന്‍ പോലും ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് സാധിക്കില്ല. മാത്രമല്ല, താപ വൈദ്യുത നിലയങ്ങള്‍ പെരുകിയതു കൊണ്ട് ഇനിയുള്ള കാലം പുതിയ അണക്കെട്ടുകള്‍ ലാഭകരമല്ല. പക്ഷേ, ഇലക്ട്രസിറ്റി ബോര്‍ഡിലെ എഞ്ചിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും അത്യാവശ്യം നേതാക്കള്‍ക്കും ലാഭമുണ്ടാകും. അതുകൊണ്ട് അതിരപ്പള്ളി മുടിപ്പിച്ചേ അടങ്ങൂ….

 

shortlink

Related Articles

Post Your Comments

Related Articles


Back to top button