സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്നത് ഷാഷ്ട്രീയ നാടകം തന്നെയായിരുന്നു. 39 വര്‍ഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ചാണ് ജോസ്.കെ.മാണ് എല്‍ഡിഎഫിലേയ്ക്ക് ചേക്കേറിയത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേരിതിരിഞ്ഞ് പരസ്പരം ചെളിവാരി എറിയലും ആരംഭിച്ചു. ചാനലുകളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. ഇപ്പോള്‍ കൊറോണയും സ്വര്‍ണക്കടത്തും സ്വപ്‌നയുമൊന്നുമല്ല എല്ലാവരേയും ഞെട്ടിച്ച ജോസ്.കെ.മാണിയാണ്.
കേരള കോണ്‍ഗ്രസ്- ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ പരിഹസിച്ച് ഇപ്പോള്‍ അഡ്വ. ജയശങ്കറും രംഗത്ത് എത്തി. മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എന്‍സിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ലെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘അങ്ങനെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു രാഷ്ട്രീയ ധാര്‍മികത തെളിയിക്കാനും അനന്തരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എന്‍സിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ല. അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം: ആഷിഖ് അബു ഇനി എന്തുചെയ്യും?’
Post Your Comments