തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്ത പിന്നാലെ മന്ത്രിക്കെതിരെ കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കർ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോയെന്ന് ജയശങ്കർ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം…………………………………………….
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നുവരെ ഏതെങ്കിലും സംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോ, നമ്മുടെ മലപ്പുറം സുൽത്താനല്ലാതെ?
ഇന്ത്യാചരിത്രത്തിൽ ഏതെങ്കിലും ഒരു മന്ത്രിയെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തിട്ടുണ്ടോ, നമ്മുടെ കൊച്ചാപ്പയെയല്ലാതെ?
നമ്പർ വൺ കേരളം
നമ്പർ വൺ കൊച്ചാപ്പ.
Post Your Comments