ഒമാന്‍: ലോക്ക്ഡൗണ്‍ മൂലം ഒമാനില്‍ കുടുങ്ങിയ വിദേശികളുടെ വിസിറ്റ്, എക്സ്പ്രസ് വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായി അറിയിച്ച് റോയൽ ഒമാൻ പോലീസ്. വിമാനത്താവളം അടച്ചതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കായിരിക്കും ഈ സൗകര്യം ലഭിക്കുന്നത്. വിസകൾ ഓണ്‍ലൈനില്‍ പുതുക്കാനും അവസരമുണ്ട്. കാലാവധി കഴിഞ്ഞ വിസ, സമയത്തിന് പുതുക്കാത്തവര് പിഴ നല്‍കണം. മാര്‍ച്ചില്‍ വിമാനത്താവളം അടക്കുന്നതിന് മുമ്ബ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികള്‍ ആ കാലയളവിലെ പിഴ അടക്കേണ്ടിവരുമെന്നും എമിഗ്രേഷന്‍ വിഭാഗത്തിലെ വക്താവ് അറിയിച്ചു.
Post Your Comments