പത്തനംതിട്ട : കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്തനംതിട്ട അരീക്കക്കാവിൽ ഒരാൾ മരിച്ചു. റബർ ടാപ്പിംഗ് തൊഴിലാളി റെജി കുമാറാ(52) ണ് മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടർന്ന് റെജി കുമാർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പുലർച്ചെ അഞ്ച് മണിയോടെ ജോലിക്കായി ബൈക്കിൽ പോകവേയാണ് കാട്ടുപന്നി റെജികുമാറിന്റെ വാഹനത്തിലിടിച്ചത്. വാഹനം മറിഞ്ഞു തലയിലുൾപ്പെടെ സാരമായ പരുക്കേറ്റ ഇദ്ദേഹത്തെ രാവിലെ നടക്കാനിറങ്ങിയവരാണ് ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ടയിലെ മണിയാർ, അരീക്കക്കാവ്, പേഴുംപാറ തുടങ്ങിയ മേഖലകളിൽ കാട്ടു പന്നി ശല്യം രൂക്ഷമാണെന്നും ഇതിനെ തുരത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments