ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം , ഇന്ത്യ മുന്‍കരുതല്‍ നടപടിയിലേയ്ക്ക്. ഇതിന്റെ ഭാഗമായി ഇന്ത്യ അതിര്‍ത്തിയില്‍ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ്. ചൈനയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ അതീവ രഹസ്യമായാണ് ഇന്ത്യ സന്നാഹങ്ങളൊരുക്കുന്നത്. ഇതിനിടെ റോഡ് നിര്‍മ്മാണത്തിനായി 11000 തൊഴിലാളികളെ ഝാര്‍ഖണ്ഡ് വിട്ടുനല്‍കിയിട്ടുണ്ട്. ലഡാക്ക് ഉള്‍പ്പെടെയുള്ള അതിര്‍ത്തിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊക്കെ സുരക്ഷാ സംവിധാനം ശക്തമാക്കും. മികച്ച വേതനം ഉറപ്പാക്കിയാണ് തൊഴിലാളികളെ നല്‍കുന്നത്. ഇതിനായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനുമായി മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ കരാര്‍ ഒപ്പിട്ടു.
തൊഴിലാളികളുടെയും സുരക്ഷയും ക്ഷേമവും കമ്പനി ഉറപ്പാക്കും. 20 ശതമാനം വരെ വേതനവും കൂട്ടിയിട്ടുണ്ട്.. കഴിഞ്ഞ മാസം ഇവര്‍ക്ക് ജമ്മു കശ്മീരിലേക്കും ലഡാക്കിലേക്കും ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെത്താന്‍ 11 സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിലെ ശിവാലിക്, ഹിമാചലിലെ പ്രൊജക്ട് ദീപക്, ജമ്മുകശ്മീരിലെ പ്രൊജക്ട് ബീക്കണ എന്നിവിടങ്ങളിലേക്കും ഇതില്‍ നിന്നും തൊഴിലാളികളെ ഉപയോഗിക്കും. പാംഗോഗ്സോ തടകാത്തിന് സമീപം ഗാല്‍വാന്‍ വാലിയിലെ ദര്‍ബുക് ഷായോക് ദൗലത് ബെഗ് ഓള്‍ഡിയുമായി ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ചൈനയുമായി ഇപ്പോള്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നത്.
Post Your Comments