Latest NewsKeralaNews

ദേവികയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ തുടങ്ങും

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവേദയില്‍ ആത്മഹത്യ ചെയ്തുവെന്നാരോപിക്കുന്ന വളാഞ്ചേരിയിലെ ഒമ്പതാം ക്ലാസുകാരി ദേവികയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ തുടങ്ങും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ ആരോപണത്തെ കുറിച്ച അന്വേഷിക്കുന്നത്.

കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളും മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം തിരൂര്‍ ഡിവൈഎസ്പി കെ സുരേഷ് ബാബുവില്‍ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ടിവിയോ മൊബൈലോ മറ്റു സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദേവിക മനഃപ്രയാസം നേരിട്ടിരുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button