തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇനി മുതൽ മാധ്യമങ്ങളെ കാണുന്നത് കോവിഡുമായി ബന്ധപ്പെട്ടു കാര്യമായ പ്രഖ്യാപനങ്ങള്‍ ഉള്ള ദിവസങ്ങളില്‍ മാത്രം. കോവിഡ് രോഗികളുടെ എണ്ണം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇതു പറയാനായി മാധ്യമങ്ങളെ മുഖ്യമന്ത്രി കാണേണ്ടതില്ലെന്നാണ് തീരുമാനം. പ്രവാസികളുടെ വരവ് കൂടിയതോടെ കോവിഡ് വ്യാപനത്തോതും സംസ്ഥാനത്ത് കൂടി വരികയാണ്. രോഗനിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ഇതിനകം ചെയ്തുകഴിഞ്ഞതും പുതിയതായി പ്രഖ്യാപിക്കാന്‍ മാത്രമുള്ള തീരുമാനങ്ങളില്ലാത്തതും പത്രസമ്മേളനം വേണ്ട എന്ന് വെക്കാൻ കാരണമായെന്നാണ് സൂചന. അതേസമയം പതിവ് മന്ത്രിസഭായോഗം ബുധനാഴ്ച നടക്കുന്ന സാഹചര്യത്തില്‍ വൈകുന്നേരം പത്രസമ്മേളനത്തിന് സാധ്യതയുണ്ട്.
Post Your Comments