Latest NewsNewsIndia

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി : ജനറല്‍ സെക്രട്ടറി ബി.ജെ.പിയില്‍

അഗര്‍ത്തല • തൃപുര കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി പാർട്ടിയുടെ ജനറൽ സെക്രട്ടറി സുഖോമോയ് സാഹ ബിജെപിയിൽ ചേര്‍ന്നു. അതേസമയം ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നതും കോണ്‍ഗ്രസിന് ഇരട്ട പ്രഹരമായി.

ത്രിപുരയിലെ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു സാഹ. സംസ്ഥാനത്തെ കോൺഗ്രസ് സേവാദള്‍ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖായർപൂർ എൽ‌.എ.സിയിൽ നിന്ന് സാഹ മത്സരിച്ചിരുന്നു.

ത്രിപുര ബി.ജെ.പി പ്രസിഡന്റ് മാണിക് സാഹയും മറ്റ് മുതിർന്ന അംഗങ്ങളും ചേര്‍ന്ന് സാഹയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

അതേസമയം, മുതിർന്ന നേതാവ് പ്രശാന്ത ഭട്ടാചാർജിയെ പാർട്ടി പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് വക്താവ് ഹരേ കൃഷ്ണ ഭൗമിക് അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭട്ടാചാർജി സുര്യമയി എൽ.എ.സിയിൽ നിന്ന് മത്സരിച്ചിരുന്നു.

പാർട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ തുടർച്ചയായി പ്രചാരണം നടത്തിയതിനാലാണ് ഭട്ടാചാർജിയെ പുറത്താക്കിയാതെന്നും ഭൗമിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button