തൃശൂര്‍: സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റെ (87) സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇന്ന് നടക്കും. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേരെ ക്വാറന്റൈന്‍ ചെയ്തു.
ശ്വാസ തടസത്തെ തുടര്‍ന്നാണ് കുമാരന്‍ ചികിത്സ തേടിയത്. തുടര്‍ന്ന് സ്രവ പരിശോധന നടത്തിയപ്പോള്‍ ആണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തമല്ല. ഇതോടെ ബന്ധുക്കളും മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനില്‍ ആണ്. 148 പേര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
അതേ സമയം ഇന്ന് മുതല്‍ ഒരാഴ്ചയില്‍ 15,000 ടെസ്റ്റുകള്‍ നടത്തും. സമൂഹവ്യാപനം കണ്ടെത്താനുള്ള ദ്രുതപരിശോധനയുടെ ഭാഗമായിട്ടാണ് ഇത്.
Post Your Comments