കൊച്ചി : കേരളത്തിനു 3 പുതിയ ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്കി . എറണാകുളം-വേളാങ്കണ്ണി ബൈവീക്ലി (കൊല്ലം,ചെങ്കോട്ട വഴി), എറണാകുളം-ടാറ്റാ നഗര്‍ (ജംഷഡ്പുര്‍) പ്രതിദിന ട്രെയിന്‍, മംഗളൂരു-കോയമ്പത്തൂര്‍ ശതാബ്ദി (6 ദിവസം),എന്നിവയ്ക്കാണു അംഗീകാരം നല്‍കിയത്. അതേസമയം, എറണാകുളംരാമേശ്വരം, കൊല്ലംതിരുപ്പതി ട്രെയിനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ല. പുതിയ ട്രെയിനുകള്‍ ജൂലൈയില്‍ നിലവില്‍ വരുന്ന പുതിയ സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയാലും സര്‍വീസ് ആരംഭിക്കാന്‍ വൈകുമെന്ന സൂചനയാണു ദക്ഷിണ റെയില്‍വേ നല്‍കുന്നത്.
അതേസമയം ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, എക്സ്പ്രസായി മധുരയിലേക്കും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും നീട്ടാന്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുന്നതിനാല്‍ എറണാകുളം- രാമേശ്വരം ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. പുണെഎറണാകുളം എക്സ്പ്രസ്, താംബരംനാഗര്കോവില് അന്ത്യോദയ എക്സ്പ്രസ് എന്നിവ കൊല്ലത്തേക്കു നീട്ടുന്നത് മാറ്റിവച്ചു. കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ ശേഷമേ പുണെ ട്രെയിന്‍ കൊല്ലത്തേക്കു നീട്ടുന്നത് പരിഗണിക്കൂ.
Post Your Comments