മുംബൈ: ബലാസോറില്‍ ഉണ്ടായ ട്രെയിന്‍ അപകടം മൂന്ന് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം തെറ്റാണെന്ന് റെയില്‍വേ ബോര്‍ഡ്. അപകടത്തില്‍ പെട്ടത് കൊറമണ്ഡല്‍ എക്സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം വ്യക്തമാക്കി.
Read Also: കെഎസ്ആർടിസി സിറ്റി സർക്കുലർ: രണ്ടാം ബാച്ച് ഇലക്ട്രിക് ബസുകൾ നിരത്തുകളിലെത്തി
‘അപകടം സംഭവിച്ച സ്റ്റേഷനില്‍ നാല് ട്രാക്കുകളാണ് ഉണ്ടായിരുന്നത്. ട്രാക്കുകളില്‍ രണ്ടെണ്ണം നേരെയുള്ള പ്രധാന ലൈനുകള്‍. ഈ ട്രാക്കുകളില്‍ ട്രെയിന്‍ നിര്‍ത്താറില്ല. എന്നാല്‍ ട്രെയിന്‍ നിര്‍ത്താന്‍ ലൂപ് ലൈനുകളാണ് ഉപയോഗിക്കുന്നത്. അപകട സമയത്ത് രണ്ട് ചരക്ക് ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. പ്രധാന ട്രാക്കുകളുടെ ഇരുവശത്തുമുള്ള ലൂപ് ലൈനുകളിലാണ് അവ നിര്‍ത്തിയിരുന്നത്. നടുവിലെ ട്രാക്കുകള്‍ എക്സ്പ്രസ് ട്രെയിന്‍ കടന്ന് പോകാന്‍ സജ്ജമായിരുന്നു. ആ സമയം പച്ച സിഗ്‌നലും നല്‍കിയിരുന്നു. അപകട സ്ഥലത്ത് ഡ്രൈവര്‍ക്ക് ഓടിക്കാന്‍ സാധിക്കുന്ന പരമാവധി വേഗം 130 കിലോമീറ്ററാണ്. എന്നാല്‍ അപ്രതീക്ഷിതമായി കൊറമാണ്ഡല്‍ എക്സ്പ്രസ് അപകടത്തില്‍ പെടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സിഗ്‌നല്‍ പ്രശ്നങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ വിശദമായ അന്വേഷണം നടക്കുകയാണ്’ റെയില്‍വേ ബോര്‍ഡ് അംഗം പറഞ്ഞു.
‘അപകടത്തില്‍ പെട്ടത് കൊറമാണ്ഡല്‍ എക്സ്പ്രസ് മാത്രമാണ്. ട്രെയിന്‍ പരമാവധി വേഗത്തില്‍ സഞ്ചരിച്ചതിനാല്‍ അപകടം വലുതായിരുന്നു. കൊറമാണ്ഡല്‍ എക്സ്പ്രസ് പൂര്‍ണമായും എല്‍എച്ച്ബി കോച്ചുകള്‍ ഉള്ള ട്രെയിനാണ്. അതിനാല്‍ തലകീഴായി മറിയില്ല. എന്നാല്‍ ഇവിടെ സംഭവിച്ചത് മറ്റൊന്നാണെന്നും റെയില്‍ വേ ബോര്‍ഡ് അംഗം പ്രതികരിച്ചു. എന്നാല്‍ ഇരുമ്പുമായി വന്ന ചരക്ക് ട്രെയിനിലാണ് എക്സ്പ്രസ് ഇടിച്ചത് ഇതിനാല്‍ പൂര്‍ണമായും ആഘാതം കൊറമാണ്ഡല്‍ എക്സ്പ്രസിനായി’, അവര്‍ പറഞ്ഞു.
Post Your Comments