മാന്നാർ : സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു, ആലപ്പുഴ മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ് (60) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സലീല ബംഗളുരുവിൽ നിന്ന് എത്തിയത്.
Also read : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് 43കാരനായ യുവാവ്
അതേസമയം കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച പെരുമണ്ണ സ്വദേശി ബീരാന്‍ കോയയുടെ കോവിഡ് പരിശോധനഫലം നെഗറ്റീവ്. ജൂണ്‍ നാലിന് ബെംഗളൂരുവില്‍ നിന്നും നാട്ടിലെത്തി അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ബീരാന്‍ കോയ ഇന്നലെ രാത്രി കുഴഞ്ഞു വീണു. ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments