സുഹൃത്ത് റസാഖ് നടനും എം പിയുമായ സുരേഷ്‌ഗോപിയെക്കുറിച്ച് എഴുതിയ കുറിപ്പ് പങ്കുവെച്ച് ഛായാഗ്രഹകന്‍ അഴകപ്പന്‍. സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ താൻ അറിഞ്ഞുവെന്ന് ആണ് റസാഖ് കണ്ണൂര്‍ എഴുതിയിരിക്കുന്നത്. അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടിൽ നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷേ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു.
റസാഖ് കണ്ണൂരിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണരൂപം………………………………….
സുരേഷ് ഗോപി എന്ന സിനിമാ നടനെ എനിക്ക് വലിയ ഇഷ്‍ടമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടിൽ നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷേ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു , എന്നും നന്മ ചെയ്യാൻ വെമ്പുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവർക്കെല്ലാമറിയാം , മനസ്സിൽ കളങ്കമില്ലാത്തതു കൊണ്ട്തന്നെ എന്തും തുറന്ന് പറഞ്ഞ് പോകുന്ന, അനീതി കാണുമ്പോൾ എതിർത്തു പോകുന്ന, ആരുടെയെങ്കിലും സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു. അതൊരു നിധിയാണ്. ഹൃദയത്തിന്റെ വിശാലതയാണ്.
ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി, ഗൾഫിൽനിന്ന് നാട്ടിൽ വരാൻ കഴിയാതെ ഗർഭിണിയായ എന്റെ മകൾക്കും അവളുടെ രോഗിയായ ഭർത്താവിന്റെ ഉപ്പക്കും ഉമ്മക്കും നാട്ടിലേക്കു വരാൻ എംബസി യുമായി നേരിട്ട് ബന്ധപ്പെട്ട്, ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ കിട്ടുന്നത് വരെ നിരന്തരം ഫോളോഅപ്പ് ചെയ്ത്. അവളെ നാട്ടിലെത്തിക്കാൻ സഹായിച്ച ആ മഹാ മനസ്സിന് ഞാൻ നന്ദി എന്ന് പറയില്ല. ആ നന്ദി എന്നും ഒരു പ്രാർത്ഥനയായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സിൽ സൂക്ഷിക്കും. എന്നും ഹൃദയത്തിൽ പ്രാർത്ഥനയിൽ ഉണ്ടായിരിക്കും.
Post Your Comments