KeralaLatest NewsNews

ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്റെ പിന്നില്‍ ദുരൂഹതയെന്ന് ബി. ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന്റെ പിന്നില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെടാതെ ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താല്‍പ്പര്യമാണെന്ന് അദ്ദേഹം ചോദിച്ചു. ഈശ്വരന്‍ തൂണിലും തുരുമ്പിലുമുണ്ട്. ഈശ്വരപ്രാര്‍ത്ഥന വ്യക്തിപരമാണ്. സമ്പാദ്യമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളെ സഹായിക്കണം. അല്ലാതെ കയ്യിട്ട് വാരി സര്‍ക്കാര്‍ ഫണ്ടിലേക്ക് മാറ്റുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button