Latest NewsNewsIndia

രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ചു; ഒമ്പതാംക്ലാസുകാരൻ രാവിലെ തൂങ്ങിമരിച്ചനിലയിൽ

ജയ്പുർ : പുലര്‍ച്ചെ മൂന്ന് മണി വരെ പബ്ജി കളിച്ച ഒമ്പതാം ക്ലാസുകാരനെ രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പബ്ജി കളി കഴിഞ്ഞ് ഉറങ്ങാന്‍ പോയ കുട്ടിയെ കിടപ്പ് മുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.

മൂന്ന് ദിവസം മുന്‍പാണ് അമ്മയുടെ ഫോണിൽ പബ്ജി ഗെയിം ഇൻസ്റ്റാൾ ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളിൽ തുടർച്ചയായി ഗെയിം കളിക്കുകയായിരുന്നു. സഹോദരനൊപ്പമാണ് കുട്ടി ശനിയാഴ്ച പുലർച്ചെ 3 മണി വരെ പബ്ജി കളിച്ചത്. തുടര്‍ന്നാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് ജയ്പുർ റെയിൽവേ കോളനി പോലീസ് സ്റ്റേഷനിലെ ഹൻസ്‌രാജ് മീണ പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കരസേന ഉദ്യോഗസ്ഥന്‍റെ മകനാണ് മരിച്ച 14 വയസ്സുകാരന്‍. പിതാവ് അരുണാചല്‍ പ്രദേശിലാണ് ജോലി ചെയ്യുന്നത്. കുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പം രാജസ്ഥാനിലെ കോട്ടയിലെ ഗാന്ധി കോളനിയിലായിരുന്നു താമസം.കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button