ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ജമ്മു കാഷ്മീരിലെ പൂഞ്ചിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു പാക്കിസ്ഥാൻ കരാർ ലംഘിച്ച് വെടിയുതിർത്തത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. പാക് വെടിവയ്പിൽ ഇന്ത്യൻ സൈന്യത്തിന് യാതൊരു നാശനഷ്ടവും ഉണ്ടായില്ലെന്നും, ശക്തമായി തിരിച്ചടിച്ചുവെന്നും അധികൃതർ അറിയിച്ചു.
Post Your Comments