ടെല്‍ അവീവ്: ഗാസയില്‍ ആശ്വാസമായി രണ്ട് ദിവസത്തേക്ക് കൂടി വെടിനിര്‍ത്തല്‍ കരാര്‍. ഇസ്രയേലും ഹമാസും ഗാസയില്‍ തങ്ങളുടെ വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാന്‍ സംയുക്തമായി സമ്മതിച്ചതായി ഖത്തര്‍ അറിയിച്ചു. നിലവിലുള്ള മധ്യസ്ഥതയുടെ ഭാഗമായി ഗാസ മുനമ്പില്‍ രണ്ട് ദിവസത്തേക്ക് കൂടി മാനുഷിക വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് അറിയിച്ചത്. നവംബര്‍ 24ന് ഇസ്രയേലും ഹമാസും പ്രഖ്യാപിച്ച നാല് ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിക്കാനിരിക്കെയാണ് താല്‍ക്കാലിക ആശ്വാസമായി പുതിയ പ്രഖ്യാപനം എത്തുന്നത്.
Read Also: ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു: ഗുരുതര പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ഒക്ടോബര്‍ ഏഴ് മുതല്‍ കസ്റ്റഡിയിലുള്ള 240 ബന്ദികളില്‍ 50 പേരെ ഹമാസ് മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇസ്രയേല്‍ 150 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും സമ്മതിച്ചിരുന്നു. ഇതുവരെ 39 ഇസ്രയേലി ബന്ദികളെ ഹാമാസും 117 പലസ്തീനികളെ ഇസ്രയേലും തടവില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്.
Post Your Comments